നരിക്കുനി : നെടിയനാട് എ യു പി സ്കൂളിൽ വായനാവാരം സാഹിത്യകാരനും കവിയുമായ സുനിൽ കട്ടാടശ്ശേരി
ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക സീനത്ത് ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പിടിഎ പ്രസിഡണ്ട് ധനേഷ് അധ്യക്ഷനായി, മുൻ എച്ച് എം വഹീദ ടീച്ചർ, പിടിഎ വൈസ് പ്രസിഡണ്ട് മുഹമ്മദലി, എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു,
സ്കൂൾ മാനേജ്മെന്റ് സ്പോൺസർ ചെയ്ത സൗണ്ട് സിസ്റ്റം ചടങ്ങിൽ വച്ച് മാനേജ്മെന്റ് കമ്മിറ്റി അംഗവും മുൻ പ്രധാന അധ്യാപികയുമായ സുലൈഖ ടീച്ചർ HM സീനത്ത് ടീച്ചർക്ക് കൈമാറി,
" വായിച്ച് വാനോളം" എന്ന് നാമകരണം ചെയ്തിരിക്കുന്ന വായനാവാരത്തിന്റെ ഭാഗമായി
ക്ലാസ് ലൈബ്രറി ഉദ്ഘാടനം,
ക്വിസ് മത്സരം,
പ്രസംഗ മത്സരം,
കയ്യെഴുത്ത് മത്സരം,
ആസ്വാദനക്കുറിപ്പ് മത്സരം,
ഗ്രന്ഥശാല സന്ദർശനം,
എന്നിങ്ങനെ വിവിധങ്ങളായ പരിപാടികൾ വ്യത്യസ്ത ദിനങ്ങളിലായി ആസൂത്രണം ചെയ്തിട്ടുണ്ട്,
കുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ ചടങ്ങിന് മാറ്റുകൂട്ടി.
വിദ്യാരംഗം കൺവീനർ നഹീദ ടീച്ചർ നന്ദി പറഞ്ഞു
0 Comments