എ.കെ.ശശീന്ദ്രന്റെ ക്യാംപ് ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തി.


നന്മണ്ട : പന്നിക്കെണിയിൽ നിന്നു ഷോക്കേറ്റ് വിദ്യാർഥി മരിച്ച സംഭവത്തിൽ വിവാദ പരാമർശം നടത്തിയ മന്ത്രി എ.കെ ശശീന്ദ്രൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മന്ത്രിയുടെ ക്യാംപ് ഓഫിസിലേക്ക് മാർച്ച് നടത്തി. മാർച്ച് സംസ്ഥാന വൈസ് പ്രസിഡൻ്റ് അബിൻ വർക്കി ഉദ്ഘാടനം ചെയ്തു‌.  ജില്ലാ പ്രസിഡൻ്റ് ആർ.ഷഹിൻ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ്  സംസ്ഥാന ഭാരവാഹികളായ  വി.പി.ദുൽഖിഫിൽ, ജസ്‌മിന മജീദ്,  വൈശാഖ് കണ്ണോറ, വി.ടി.നിഹാൽ, കെഎസ്‌യു ജില്ലാ പ്രസിഡൻ്റ് വി.ടി.സുരജ്, 

സംസ്ഥാന ജന. സെക്രട്ടറി സനൂജ് കുരുവട്ടൂർ, യൂത്ത് കോൺഗ്രസ് എലത്തൂർ അസംബ്ളി പ്രസിഡൻ്റ് പി. ആഷിഖ്, ജില്ലാ ഭാരവാഹികളായ പ്രത്യുഷ് ഒതയോത്ത്, ഋഷികേഷ് അമ്പലപ്പടി എന്നിവർ പ്രസംഗിച്ചു. പേരാമ്പ്ര ഡിവൈഎസ്‌പി എൻ.സുനിൽ കുമാർ, ബാലുശ്ശേരി ഇൻസ്പെക്ട‌ർ ടി.പി.ദിനേശ് എന്നിവരുടെ നേതൃത്വത്തിൽ 

വൻ പൊലീസ് സന്നാഹം സ്‌ഥലത്ത് എത്തിയിരുന്നു.

Post a Comment

0 Comments