കപ്പല്‍ അപകടം: ‘കണ്ടെയ്‌നറുകള്‍ കോഴിക്കോടിനും കൊച്ചിക്കും ഇടയിലുള്ള തീരത്ത് അടിഞ്ഞേക്കും’ കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രാലയം

 


 കോഴിക്കോട് | അഴീക്കല്‍ പുറംകടലില്‍വെച്ച് തീപിടിച്ച ചരക്കുകപ്പലില്‍ നിന്നുള്ള കണ്ടെയ്‌നറുകള്‍ തീരത്ത് അടിയാനുള്ള സാധ്യത ഉണ്ടെന്ന് ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസ്. കോഴിക്കോടിനും കൊച്ചിക്കും ഇടയിലുള്ള തീരത്ത് അടിഞ്ഞേക്കുമെന്ന് I.N.C.O.I.S. കപ്പലില്‍ നിന്നുള്ള എണ്ണ കടലില്‍ കലര്‍ന്ന് തീരമേഖലയിലേക്ക് എത്താന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഭൗമശാസ്ത്ര മന്ത്രാലയത്തിന് കീഴിലുള്ള സ്ഥാപനമാണ്  ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസ്. ഇവരുടെ വാര്‍ത്താകുറിപ്പാണ് പുറത്ത് വന്നിട്ടുള്ളത്.


 അടുത്ത മൂന്നു ദിവസം തെക്ക് കിഴക്കായി കടലിലൂടെ ഒഴുകും. കരയ്ക്ക് അടിയാന്‍ പിന്നെയും സമയം എടുത്തേക്കുമെന്നും ഭൗമശാസ്ത്ര മന്ത്രാലയം അറിയിച്ചു.


കപ്പലില്‍ നിന്ന് കടലിലേക്ക് വീണിട്ടുള്ള ഓയില്‍ ഏത് തരത്തിലായിരിക്കും കടലില്‍ പടരുക എന്നതിനെ കുറിച്ചുള്ള ശാസ്ത്രീയ അനുമാനങ്ങള്‍ കൂടി വാര്‍ത്താകുറിപ്പില്‍ പറയുന്നുണ്ട്. തീരമേഖലയിലുള്ള തദ്ദേശസ്ഥാപനങ്ങള്‍ ഉള്‍പ്പടെയുള്ള ഭരണകൂടങ്ങള്‍ക്ക് വേണ്ട തയാറെടുപ്പുകള്‍ നടത്താന്‍ സഹായകമാകുന്ന തരത്തിലാണ് ഇവര്‍ പ്രഡിക്ഷന്‍ നടത്തുന്നത്.

Post a Comment

0 Comments