ചേളന്നൂർ: ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ വയോജനങ്ങൾക്ക് സൗജന്യ കട്ടിൽ വിതരണം ചെയ്തു. പ്രസിഡന്റ് പി.പി. നൗഷീർ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡൻ്റ് ഗൗരി പുതിയോത്ത് അധ്യക്ഷത വഹിച്ചു.
ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ. കവിത, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.പി. നൗഷീർ, അംഗങ്ങളായ എൻ.രമേശൻ, വി.എം. ഷാനി, ടി. വത്സല, വി.പി. സത്യഭാമ, സിനി സൈജൻ, ജീന അജയ്, എം. പ്രകാശൻ, റീന യു.കെ.എം., ഇ.എം. പ്രകാശൻ, എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
പദ്ധതി ഉപാധ്യക്ഷൻ കെ.പി. രമേഷ്, പഞ്ചായത്ത് സെക്രട്ടറി കിഴക്കെപ്പാട്ട് മനോജ് കുമാർ, എ.എസ്സ്. സലിം, ബിന്ദു കെ.എം., അമ്പിളി കുരുവട്ടൂർ, രേഷ്മ കണ്ണങ്കര എന്നിവർ പ്രസംഗിച്ചു.
0 Comments